Latest News

പാലക്കാട് 54 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

പാലക്കാട് 54 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
X

പാലക്കാട്: ഒറ്റപ്പാലത്ത് നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. കൃഷിനാശം, ജനങ്ങളുടെ ജീവന് ഭീഷണി എന്നിവ കണക്കിലെടുത്താണ് നടപടി. ഒറ്റപ്പാലം നഗരസഭാ പരിധിക്കുള്ളിലെ മേഖലകളിലാണ് കാട്ടുപന്നികളെ കൊലപ്പെടുത്തിയത്. നഗരസഭാ കൗണ്‍സിലര്‍മാരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.

പന്നിക്കളെ വെടിവെയ്ക്കുന്ന പാനലിലുള്ള സുരേഷ് ബാബു, സി സുരേഷ് ബാബു, വി ദേവകുമാര്‍, വിജെ ജോസഫ്, എന്‍ അലി, വി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പാലക്കാട് കപ്പൂര്‍ പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ കഴിഞ്ഞ ദിവസവും വെടിവച്ച് കൊന്നിരുന്നു. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്.

Next Story

RELATED STORIES

Share it