- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാവിന്റെ പീഡനക്കേസ്: പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്രൂരമര്‍ദ്ദനം; പോലിസ് രാജ് അനുവദിക്കില്ല: കാംപസ് ഫ്രണ്ട്
88 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് ആഭ്യന്തര വകുപ്പ് ആര്‍എസ്എസിന് വിടുപണി ചെയുന്നു എന്നതിന്റെ തെളിവാണ്.
കോട്ടയം: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ പ്രതിഷേധിച്ചവരെ സ്‌റ്റേഷനില്‍ കൊണ്ട്‌പോയി മര്‍ദ്ദിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും പോലീസ് രാജ് അനുവദിക്കില്ലെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി. 88 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് ആഭ്യന്തര വകുപ്പ് ആര്‍എസ്എസിന് വിടുപണി ചെയുന്നു എന്നതിന്റെ തെളിവാണ്.
ഇപ്പോള്‍ സംഘപരിവാറിന്റെ താല്പര്യം സംരക്ഷിക്കാന്‍ പ്രതിഷേധത്തെ ചോരയില്‍ മുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അറസ്റ്റ് ചെയ്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന ചീത്തവിളിക്കുകയും ചെയ്തത് ആരുടെ നിര്‍ദേശ പ്രകാരമാണെന്നു വ്യക്തമാണ്. സിഐ ഉള്‍പ്പെടെയുള്ള പോലീസുകാരാണ് പ്രാര്‍ത്തകരെ ആക്രമിച്ചത്. അറസ്റ്റിലായ വിദ്യാര്‍ഥികളെ കാണാനെത്തിയ രക്ഷകര്‍ത്തക്കളോടും അപമര്യാദയായി പെരുമാറിയ പോലീസ് അസഭ്യവര്‍ഷമാണ് അഴിച്ചുവിട്ടത്. തുടക്കം മുതലേ കേസില്‍ പ്രതി പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇപ്പോള്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയും ചെയ്യുന്നു. സംഭവത്തില്‍ കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പ്രതിക്ക് ഒളിക്കാന്‍ അവസരം ഒരുക്കിയവരെയും പിടികൂടിയിട്ടില്ല.
അകാരണമായി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പെണ്‍കുട്ടികളെ സ്‌റ്റേഷനില്‍ വെച്ച് ആക്രമിച്ച വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും കെ എച്ച് അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു.