Latest News

പാളയം, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ ശുചീകരിക്കണം; അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം- മനുഷ്യാവകാശ കമ്മീഷന്‍

മാര്‍ക്കറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉപയോഗയോഗ്യമായ രീതിയില്‍ രണ്ടിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

പാളയം, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ ശുചീകരിക്കണം; അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം- മനുഷ്യാവകാശ കമ്മീഷന്‍
X

കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റും സെന്‍ട്രല്‍ മത്സ്യ മാംസ മാര്‍ക്കറ്റും വൃത്തിയായി സൂക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

മാര്‍ക്കറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉപയോഗയോഗ്യമായ രീതിയില്‍ രണ്ടിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ഉപയോഗയോഗ്യമായ ശുചിമുറിയില്ല.തൊഴിലാളികളും വ്യാപാരികളുമായി ദിവസം ഏകദേശം 1500 ആളുകള്‍ രാത്രിയും പകലും കഴിച്ചു കൂട്ടുന്ന സ്ഥലമാണ് ഇത്. മാര്‍ക്കറ്റ് ഇവിടെ നിന്നും മാറ്റുമെന്നാണ് അധികൃതരുടെ വിശദീകരണം.

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കുടിവെള്ളം കിട്ടാനില്ല. ജോലി സ്ഥലം വ്യത്തിയാക്കാനും വെള്ളമില്ല. ശുചി മുറിയിലും വെള്ളം ലഭ്യമല്ല. പൊതുടാപ്പും ലഭ്യമല്ല. പുലര്‍ച്ചെ ഇവിടെ ആയിരക്കണക്കിനാളുകള്‍ എത്താറുണ്ട്. മീനും മത്സ്യവും കച്ചവടം നടത്തുന്നത് വൃത്തിഹീനമായ സ്ഥലങ്ങളിലാണ്.ബയോഗ്യാസ് പദ്ധതി പരാജയമായതോടെ മാലിന്യങ്ങള്‍ കെട്ടികിടക്കുന്നു.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന കാര്യം മറന്ന മട്ടിലാണ് നഗരസഭ പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it