Latest News

ഫലസ്തീന്‍ തടവുകാരുടെ മോചനം; റെഡ് ക്രോസ് വാഹനവ്യൂഹം പുറപ്പെട്ടു; ഉറ്റവരെ കാത്ത് ബന്ധുക്കള്‍

ഇന്ന് പുലര്‍ച്ചെ ഹമാസ്, നാല് തടവുകാരുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറി

ഫലസ്തീന്‍ തടവുകാരുടെ മോചനം; റെഡ് ക്രോസ് വാഹനവ്യൂഹം പുറപ്പെട്ടു; ഉറ്റവരെ കാത്ത് ബന്ധുക്കള്‍
X

ഗസ: ഗസയിലെ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കെ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുന്നതിന് പകരമായി ഇന്ന് പുലര്‍ച്ചെ ഹമാസ് നാല് തടവുകാരുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറി.

ഹമാസ്, മൃതദേഹങ്ങള്‍ റെഡ് ക്രോസിന് കൈമാറിയതായി ഒരു ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥന്‍ സംസാരിച്ചത്.

ഏതാണ്ട് അതേ സമയം, മോചിതരായ ഫലസ്തീന്‍ തടവുകാരെയും വഹിച്ചുകൊണ്ട് റെഡ് ക്രോസ് വാഹനവ്യൂഹം ഇസ്രായേലിലെ ഓഫര്‍ ജയിലില്‍ നിന്ന് പുറപ്പെട്ടു എന്നാണ് വിവരം. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഫലസ്തീന്‍ തടവുകാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബീറ്റൂണിയയില്‍ തടിച്ചുകൂടി.

Next Story

RELATED STORIES

Share it