Latest News

നഗ്‌നരാക്കി നിര്‍ത്തി ശരീരത്തില്‍ വെള്ളമൊഴിക്കുക, വൈദ്യുതി കടത്തിവിടുക; ഇസ്രായേല്‍ ജയിലില്‍ ഫലസ്തീനികള്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍ (വിഡിയോ)

നഗ്‌നരാക്കി നിര്‍ത്തി ശരീരത്തില്‍ വെള്ളമൊഴിക്കുക, വൈദ്യുതി കടത്തിവിടുക; ഇസ്രായേല്‍ ജയിലില്‍ ഫലസ്തീനികള്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍ (വിഡിയോ)
X

ഗസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍. ഇന്ന് രാവിലെയോടുകൂടിയാണ് ഇസ്രായോല്‍ ബന്ധികളാക്കിയ ഫലസ്തീനികളെ മോചിപ്പിച്ചത്. പരിക്കുകളുടെ കാഠിന്യം കാരണം നിരവധി ഫലസ്തീനികളെ ആംബുലന്‍സുകളില്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള യൂറോപ്യന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നിരവധി ഫലസ്തീനികളെ ഈജിപ്തിലേക്കും അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും അയച്ചു.ഇസ്രായേല്‍ ജയിലില്‍ വെച്ച് 'പീഡനം, അടി, അപമാനം, നഗ്‌നരാക്കി നിര്‍ത്തി ശരീരത്തില്‍ വെള്ളമൊഴിക്കുക, വൈദ്യുതി കടത്തിവിടുക തുടങ്ങി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പീഡനങ്ങളാണ് ഒരോരുത്തരും പങ്കു വെക്കുന്നത്.


Next Story

RELATED STORIES

Share it