Latest News

പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ഹരികൃഷ്ണന്

പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ഹരികൃഷ്ണന്
X

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ കോട്ടയം യൂണിറ്റിലെ ലീഡര്‍ റൈറ്റര്‍ ഹരികൃഷ്ണന്. മികച്ച മുഖപ്രസംഗമാണ് അവാര്‍ഡിന് പരിഗണിച്ചത്.

2019 ഏപ്രില്‍ ആറിന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച ഉയര്‍ന്നുകേള്‍ക്കട്ടെ ഭിന്നസ്വരങ്ങള്‍ എന്ന മുഖപ്രസംഗത്തിനാണ് 10000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ്. ജനാതിപത്യ ഭൂമികയില്‍ ബഹുസ്വരതയുടെ അനിവാര്യതയും പ്രസക്തിയും അടിവരയിടുന്നതാണ് ഈ മുഖപ്രസംഗം. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെഎ ആന്റണി, ,സിറിയക്മാത്യു, മുന്‍ എഐആര്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഹരികൃഷ്ണന്‍ റിപ്പോര്‍ട്ടിങ്ങിനും ( 1998) മുഖപ്രസംഗത്തിനുമായി ( 2014) രണ്ട് തവണ കേരള മീഡിയ അക്കാദമി അവാര്‍ഡും മുഖപ്രസംഗത്തിനുള്ള സഹോദരന്‍ മാധ്യമ പുരസ്‌കാരവും ലഭിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ്. തിരക്കഥാകൃത്താണ്. ആദ്യസിനിമയായ കുട്ടിസ്രാങ്കിന്റെ തിരക്കഥയിലൂടെ ദേശീയ അവാര്‍ഡായ രജതകമലം നേടി. ഒടിയന്‍ സിനിമക്ക് തിരക്കഥയെഴുതി വാണിജ്യ സിനിമയിലും ശ്രദ്ധേയനായി. സാഹിത്യ യാത്രാ സംബന്ധിയായ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാര്യ രാജി, മകള്‍ ശാരിക. പ്രസ്‌ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, വൈസ് പ്രസിഡണ്ട് സബിന പത്മന്‍, ജൂറിഅംഗമായ ബാലകൃഷ്ണന്‍ കൊയ്യാല്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it