- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണ്. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ത്ഥസേവനം നടത്തിയ ഒരു മഹാ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. സമുദായരാഷ്ട്രീയ നേതാവിനപ്പുറം സമൂഹത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു തങ്ങള്‍- സോഷ്യല്‍ഫോറത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
അധികാര രാഷ്ട്രീയത്തിനപ്പുറം പാവപ്പെട്ടവരെ ചേര്‍ത്തു പിടിച്ച മനുഷ്യ സ്‌നേഹിയെയാണ് കേരളക്കരക്ക് നഷ്ടമായത്. സൗമ്യതയോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും വിനയവും ജനഹൃദയങ്ങളില്‍ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ സാധിച്ചു. തങ്ങളുടെ വിയോഗം കേരളത്തിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്ത് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്- അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് കമ്മിറ്റിയും പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ പറയുന്നു. സ്‌റ്റേറ്റ് പ്രസിഡണ്ട് സൈദലവി ചുള്ളിയന്‍, സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ ചെറുതുരുത്തി, അഷ്‌റഫ് വേങ്ങൂര്‍, അബ്ദുല്‍ അസീസ് പയ്യന്നൂര്‍, അന്‍വര്‍.പി.എസ്, അബ്ദുറസാഖ് മാക്കൂല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
RELATED STORIES
50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMTകപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
11 Jun 2025 11:01 AM GMTമലപ്പുറം ജില്ലാ വിഭജനം അനിവാര്യം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം:...
11 Jun 2025 10:57 AM GMTവരും ദിവസങ്ങളില്‍ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
11 Jun 2025 10:29 AM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMT