Latest News

രാത്രി മുഴുവന്‍ തുറന്നിട്ട് പഞ്ചായത്ത് ഓഫിസ്; മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതെന്ന് ബിജെപി

കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫിസാണ് രാത്രി തുറന്നു കിടന്നത്. ഓഫിസിലെ ഒരു മുറി പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

രാത്രി മുഴുവന്‍ തുറന്നിട്ട് പഞ്ചായത്ത് ഓഫിസ്; മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതെന്ന് ബിജെപി
X

കൊല്ലം: പഞ്ചായത്ത് ഓഫിസ് രാത്രിയിലും പൂട്ടാതെ തുറന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിയതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫിസാണ് രാത്രി തുറന്നു കിടന്നത്. ഓഫിസിലെ ഒരു മുറി പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് പഞ്ചായത്ത് ഓഫിസ് തുറന്നു കിടക്കുന്നത് കണ്ടത്.

പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പഞ്ചായത്ത് ഓഫിസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫിസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് പ്രസിഡന്റ് വിനു മംഗലത്ത് പറയുന്നു.


Next Story

RELATED STORIES

Share it