- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഔദ്യോഗിക ജോലിയില്‍ ഇടപെടുന്നു; പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നടപടി
മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഇത്തരമൊരു പരാതി നല്‍കിയത്.

മലപ്പുറം: ഔദ്യോഗിക ജോലിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെടുന്നുവെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ നടപടി. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഇത്തരമൊരു പരാതി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെട്ട് ബോര്‍ഡ് യോഗത്തില്‍ അജണ്ടകള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നത് ഉള്‍പ്പെടെ കാണിച്ചായിരുന്നു പരാതി.
ഭരണസമിതി തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ ഭര്‍ത്താവിന്റെ ഇടപെടല്‍ മൂലം അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്റ് അനുവദിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. ദിവസവും ഓഫിസിലെത്തി പ്രസിഡന്റിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ കയറിപോകുന്നു, പഞ്ചായത്തിലെ എല്ലാ യോഗങ്ങളിലും കയറി അഭിപ്രായം പറയുന്നു, ഓഫിസിലെ എല്ലാ സെക്ഷനുകളിലും കയറിയിറങ്ങി ജീവനക്കാരെ ശല്യം ചെയ്യുന്നു എന്നിവയും പരാതിയിലുണ്ട്. അന്യായ ഇടപെടല്‍ വര്‍ധിച്ചതോടെയാണ് സെക്രട്ടറി പരാതി നല്‍കിയത്.
പഞ്ചായത്തിനോട് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി വിധിന്യായം നടപ്പാക്കല്‍, മഴക്കാല ശുചീകരണ ഫണ്ട് കൈമാറല്‍ തുടങ്ങിയ വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നും സെക്രട്ടറി പരാതിയില്‍ ചൂണ്ടിക്കാട്ടി. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍
വിഷയം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന് കൈമാറിയതായി തദ്ദേശ ഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി ഉത്തരവിറക്കി.
RELATED STORIES
രണ്ടു ദിവസമായി ഗസയില്‍ 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്‍(ചിത്രങ്ങള്‍)
19 May 2025 8:04 AM GMTയുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിന് ജാമ്യം
19 May 2025 7:40 AM GMTകര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല്‍ അഞ്ചു ലക്ഷം രൂപ...
19 May 2025 7:24 AM GMT''റഫേലിന്റെ എല്ലാ പാര്‍ട്സും ലഭ്യമാണ്'' എന്ന് വാട്ട്സാപ്പ്...
19 May 2025 6:32 AM GMTഅറസ്റ്റിനെ ചോദ്യം ചെയ്ത് അലി ഖാന് മഹ്മൂദാബാദ് സുപ്രിംകോടതിയില്‍; കേസ് ...
19 May 2025 6:13 AM GMTഗവര്‍ണറുടെ താല്കാലിക വിസി നിയമനങ്ങള്‍ തെറ്റെന്ന് ഹൈക്കോടതി
19 May 2025 6:03 AM GMT