- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാനൂര്‍ ബോംബ് സ്‌ഫോടനം; 'പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത', പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ്

കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലിസ് റിമാന്‍ഡ് റിപോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാനൂര്‍ ബോംബ് നിര്‍മാണം എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ലക്ഷ്യമിട്ടെന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. ആറ്,ഏഴ് പ്രതികളുടെ റിമാന്‍ഡ് റിപോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സായൂജ്,അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപോര്‍ട്ടിലാണ് ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാന്‍ കൂടി ലക്ഷ്യമിട്ടെന്ന വിവരമുളളത്. പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. സ്‌ഫോടനമുണ്ടായശേഷം സ്ഥലത്തുണ്ടായിരുന്ന ബോംബുകള്‍ ഒളിപ്പിച്ചു.മറ്റ് പ്രതികളുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പക്ഷേ, എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാന്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്.കുയിമ്പില്‍ ക്ഷേത്ര പരിസരത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബ് നിര്‍മാണമെന്ന് പോലിസ് ആവര്‍ത്തിക്കുന്നു. സിപിഎം ബിജെപി അനുഭാവികളാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവര്‍ക്ക് രാഷ്ട്രീയ പിന്തുണ കിട്ടിയോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണം.ബോംബ് നിര്‍മാണം മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിന് പോയതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞ അമല്‍ ബാബുവാണ് ബോംബുകള്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചത്. ഷിജാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. കൊല്ലപ്പെട്ട ഷെറില്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പോലിസ് ആവശ്യം. പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസ്സം വരുത്താന്‍ ഇടയുണ്ട്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.
RELATED STORIES
കര്ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്ത്ഥമെന്ത് ?
23 May 2025 4:46 PM GMTനെതന്യാഹുവിന്റെ അവസാന കളി:അധികാരത്തെ കുറിച്ചുള്ള മിഥ്യാധാരണകളും...
23 May 2025 11:57 AM GMTബിഹാറിലെ സര്ബാദി ഗ്രാമത്തിലെ ഏക മുസ്ലിം ഇപ്പോഴും ബാങ്ക് വിളി...
23 May 2025 6:16 AM GMTമരിക്കാത്ത ഓര്മ്മകള്; റമദാനിലെ അവസാന വെള്ളിയില് പൊലിഞ്ഞത് 42...
22 May 2025 5:34 PM GMTവഖ്ഫ് ഭേദഗതി നിയമം:സുപ്രിംകോടതിയില് ഇന്ന് നടന്ന വാദങ്ങളുടെ...
22 May 2025 12:57 PM GMTഇസ്രായേലിനെതിരെ നടപടിയെടുക്കാതെ ഫിഫ
22 May 2025 2:41 AM GMT