Latest News

കൊവിഡ്-19 ; മുന്‍ മാര്‍സിലെ പ്രസിഡന്റ് മരിച്ചു

സെനഗലില്‍ നിന്നുള്ള പെപ്പെ 2005 മുതല്‍ 2009 വരെയാണ് മാര്‍സിലെയുടെ പ്രസിഡന്റായത്.

കൊവിഡ്-19 ; മുന്‍ മാര്‍സിലെ പ്രസിഡന്റ് മരിച്ചു
X

പാരിസ്: കൊവിഡ്-19 ബാധിച്ച് ഫ്രഞ്ച് ക്ലബ്ബ് മാര്‍സിലെയുടെ മുന്‍ പ്രസിഡന്റ് മരിച്ചു. പെപ്പെ ഡിയോഫ്(68) ആണ് കൊറോണാ ബാധിച്ച് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. സെനഗലില്‍ നിന്നുള്ള പെപ്പെ 2005 മുതല്‍ 2009 വരെയാണ് മാര്‍സിലെയുടെ പ്രസിഡന്റായത്.

പെപ്പെയുടെ കീഴില്‍ ലീഗ് വണ്‍ ക്ലബ്ബായ മാര്‍സിലെ രണ്ട് തവണ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കൂടാതെ രണ്ട് തവണ ഫ്രഞ്ച് കപ്പ് ഫൈനലിലും പ്രവേശിച്ചിരുന്നു. മാര്‍സിലെ ക്ലബ്ബ് ആരാധകരുടെ ഹൃദയത്തില്‍ പെപ്പെ എന്നും ജീവിക്കുമെന്ന് ക്ലബ്ബ് ട്വിറ്ററില്‍ കുറിച്ചു. ഫ്രഞ്ച് ഫുട്‌ബോളിന് ഒരു വലിയ മനുഷ്യനെ നഷ്ടപ്പെട്ടുവെന്നാണ് മുന്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കറും മാര്‍സിലെ താരവുമായിരുന്ന ഡജിബ്രില്‍ സിസേ അഭിപ്രായപ്പെട്ടത്.


Next Story

RELATED STORIES

Share it