Latest News

പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനോദ്ഘാടനം

രണ്ട് ബാസ്‌കറ്റ് ബോള്‍, നാല് ഷട്ടില്‍ ബാഡ്മിന്റണ്‍, രണ്ട് ടെന്നീസ്, രണ്ട് വോളി ബോള്‍, നാല് ടേബിള്‍ ടെന്നീസ് കോര്‍ട്ടുകളും, ജിംനേഷ്യവുമാണ് ഇവിടെ ഒരുക്കുന്നത്.

പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനോദ്ഘാടനം
X

പരപ്പനങ്ങാടി:പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തി പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുരങ്ങാടി നിയോജകമണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം യഥാര്‍ഥ്യമാക്കുക എന്ന ഉദ്ദേശത്തോടെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.32 കോടി രൂപ ചിലവഴിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പില്‍ നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് വേണ്ടി ലഭ്യമാക്കിയ പരപ്പനങ്ങാടി റസ്റ്റ് ഹൗസിന്റെയും കോടതിയുടെയും ഇടയിലുള്ള സ്ഥലത്താണ് നിര്‍മ്മാണം.

രണ്ട് ബാസ്‌കറ്റ് ബോള്‍, നാല് ഷട്ടില്‍ ബാഡ്മിന്റണ്‍, രണ്ട് ടെന്നീസ്, രണ്ട് വോളി ബോള്‍, നാല് ടേബിള്‍ ടെന്നീസ് കോര്‍ട്ടുകളും, ജിംനേഷ്യവുമാണ് ഇവിടെ ഒരുക്കുന്നത്. നഗര സഭ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എച്ച് ഹനീഫ, പി.കെ ജമാല്‍, ഉസ്മാന്‍, ഹനീഫ കോടപ്പാളി, തുളസി ദാസ്, കാദര്‍ , ഗിരീഷ്, പി.ഒ സലാം, സി.ടി നാസര്‍, റഷീദ്, പ്രൊജക്റ്റ് മാനേജര്‍ മുരളി പങ്കെടുത്തു.

അതേസമയം പ്രവൃത്തി ഉദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ നിന്നും കൗണ്‍സിലറുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ച് ഇടതുപക്ഷ മുന്നണി ചടങ്ങ് ബഹിഷ്‌ക്കരിച്ചു. സ്‌റേറഡിയം ഉള്‍ക്കൊള്ളുന്ന 13-ാം ഡിവിഷന്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്യന്റെ പേരാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒഴിവാക്കിയത്.ഇതില്‍ പ്രതിഷേധിച്ചാണ് നൗഫല്‍ ഇല്യനും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി തുളസീദാസും ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

Next Story

RELATED STORIES

Share it