Latest News

പത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ അറസ്റ്റിലായത് 26 പേര്‍

പത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ അറസ്റ്റിലായത് 26 പേര്‍
X

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാര്‍, ഡിവൈഎസ്പി എസ് നന്ദകുമാര്‍ എന്നിവരടങ്ങുന്ന 25 അംഗ സംഘമാണ് രൂപീകരിച്ചത്. ഡിഐജി അജിതാ ബീഗം നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി നന്ദകുമാറാണ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍.

കേസില്‍ ഇതുവരെ 26 പേര്‍ അറസ്റ്റിലായി. 7 പേര്‍ കൂടി പോലിസ് കസ്റ്റഡിയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്നാണ് സൂചനകള്‍. വിവിധ കേസുകളിലായി പോലിസ് അറസ്റ്റ് ചെയ്തവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും നവംബറില്‍ വിവാഹിതനായയാളും ഇന്ന് വിവാഹനിശ്ചയം നടക്കാന്‍ ഇരുന്നയാളും അടുത്തയാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ടയാളും സഹോദരങ്ങളും ഉള്‍പ്പെടുന്നു. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്.

പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേര്‍ക്ക് പീഡിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടിന്‍ സുബിനാണ്. പെണ്‍കുട്ടിയുടെ 13ാം വയസ്സുമുതല്‍ ചങ്ങാത്തം കൂടിയ ഇയാള്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുനല്‍കുകയും കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഉപയോഗിച്ചു കൊണ്ടിരുന്നത്. സിഡബ്ല്യുസിയുടെ ഗൃഹസന്ദര്‍ശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Next Story

RELATED STORIES

Share it