Latest News

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍
X

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നം സ്വദേശി ശിവരാജനെ (62) ആണ് ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തെറാസിക് വിഭാഗം ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ശിവരാജന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ശിവരാജനെ പ്രവേശിപ്പിച്ച വാര്‍ഡില്‍ മറ്റ് മൂന്ന് രോഗികള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍, സംഭവം നടന്നപ്പോള്‍ മറ്റാരും വാര്‍ഡിലില്ലായിരുന്നു.

Next Story

RELATED STORIES

Share it