Latest News

ചികില്‍സയിലിരുന്ന രോഗികള്‍ മരിച്ചു; ഡല്‍ഹി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു

ചികില്‍സയിലിരുന്ന രോഗികള്‍ മരിച്ചു; ഡല്‍ഹി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു
X

ന്യൂഡല്‍ഹി; മൂന്ന് രോഗികള്‍ മരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ പുറത്താക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പഷ്യാലിറ്റി ആശുപത്രിയിലെ അസോസിയേറ്റ് പ്രഫസറെയാണ് ഡല്‍ഹി ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. ഹൃദയവാള്‍വില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് രോഗികള്‍ ഈ മാസം ആദ്യം മരിച്ചിരുന്നു.

ഡല്‍ഹി സെക്രട്ടേറിയറ്റിന്റെ ഉത്തരവനുസരിച്ചാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാര്‍ച്ച് 10നാണ് ഡോക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്. വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ നാലംഗ വിദഗ്ധ സംഘത്തെ നിയമിച്ചിരുന്നു.

രാജീവ് ഗാന്ധി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയിലാണ് ഡോക്ടര്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ കീഴില്‍ ചികില്‍ തേടിയിരുന്ന മൂന്ന് രോഗികളാണ് ചികില്‍സാ പിഴവുകൊണ്ട് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആശുപത്രി അധികൃതര്‍ ഇതേ കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it