- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം: മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയെന്ന് ഫെയ്‌സ്ബുക്ക്
കാന്‍ബെറ: വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം.പ്രൈവറ്റ് മീഡിയ, ഷ്വാര്‍ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങളുമായാണ് കരാര്‍. അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ കരാര്‍ ഒപ്പിടും. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയന്‍ ഭരണകൂടം പാസാക്കിയതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിന്റെ നടപടി.
അതേസമയം, വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയ പാസാക്കിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുകയാണ്. ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനേയും ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയുടെ പുതിയ നിയമ നിര്‍മാണം. തുടക്കത്തില്‍ എതിര്‍ത്തിരുന്നുവെങ്കിലും ഗൂഗിള്‍ നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറിലേര്‍പ്പെട്ടുതുടങ്ങിയിരുന്നു.
RELATED STORIES
യുപിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി...
6 Nov 2024 1:35 AM GMTട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: ഹരിലാലിനെ തേടി പോലിസ്
6 Nov 2024 1:17 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT'ബാഗില്‍ കള്ളപ്പണമെന്ന് സംശയം'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ...
6 Nov 2024 1:04 AM GMTഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു
6 Nov 2024 12:49 AM GMTസൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMT