- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷപരാമര്‍ശത്തിന്റെ പേരില്‍ പി സി ജോര്‍ജ് മാപ്പ് പറയണമെന്ന്; നിയമനടപടി ആവശ്യപ്പെടാതെ സിപിഎമ്മിന്റെ പ്രതിഷേധ പ്രസ്താവന

തിരുവനന്തപുരം: മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരേ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാല്‍ പ്രസ്താവനയില്‍ സര്‍ക്കാരിനോട് നിയമനടപടി ആവശ്യപ്പെട്ടിട്ടില്ല. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അതൊന്നും പരാമര്‍ശിക്കാതെ സിപിഎമ്മിന്റെ പ്രസ്താവന പുറത്തുവന്നത്.
''മനുഷ്യ സൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗ്ഗീയ വാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം''- കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചിട്ടുള്ളത്.
ഹിന്ദു പരിഷത്ത് തിരുവനന്തപുരത്ത് വെച്ച നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി സി ജോര്‍ജ് വര്‍ഗീയ വിഷം ചീറ്റിയത്. കച്ചവടം ചെയ്യുന്ന മുസ്ലിംകള് പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും മുസ്ലിംകള് അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു. മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്ന്നുകൊണ്ടുപോകുന്നതായും ഇയാള്‍ പറഞ്ഞിരുന്നു.
RELATED STORIES
മംഗളൂരു പ്രദേശത്തെ കത്തിക്കുത്ത് കേസുകൾ; ഏഴ് ഹിന്ദുത്വർ അറസ്റ്റിൽ
3 May 2025 3:10 PM GMTപൂജാമുറിയിൽ കഞ്ചാവും എംഡിഎംഎയും: ബിജെപി പ്രവർത്തകൻ പിടിയിൽ
3 May 2025 2:50 PM GMTകണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടി;...
3 May 2025 2:32 PM GMTതലശ്ശേരിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍...
3 May 2025 2:11 PM GMTമെഡിക്കല്‍ കോളജിലെ അപകടം; മൂന്ന് മരണങ്ങള് പുക ശ്വസിച്ചല്ലെന്ന്...
3 May 2025 2:00 PM GMTജയ് ശ്രീറാം വിളിക്കാൻ നാട്ടുകാരെ നിർബന്ധിച്ച് തുണിയില്ലാതെ റോഡിൽ...
3 May 2025 1:45 PM GMT