- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയിലിനെതിരേ വെണ്ണൂരില്‍ ജനകീയ സമിതി

മാള: വെണ്ണൂരില്‍ കെ റെയിലിനെതിരേ ജനകീയ സമിതി രൂപീകരിച്ചു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക മേഖലക്ക് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പുള്ള കെ റെയില്‍ സില്‍വര്‍ ലൈനിനെതിരെ മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു പോരാടാന്‍ ജനകീയ സമിതി തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയായി ഈമാസം 27 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ വെണ്ണൂര്‍പാടം കനാല്‍ മുതല്‍ ആലത്തൂര്‍ ജംഗ്ഷന്‍ വരെ പ്രതിഷേധ പ്രകടനം നടക്കും. വെണ്ണൂര്‍ മേലഡൂര്‍ പ്രദേശത്തെ സില്‍വര്‍ ലൈന്‍ ഇരകളും അവരോടൊപ്പം ഒറ്റക്കെട്ടായുള്ള മുഴുവന്‍ നാട്ടുകാരും കുടുംബസമേതം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രകടനത്തില്‍ പങ്കെടുക്കും. മഹാപ്രളയം തളര്‍ത്തിയ നാടിനെ നാടിനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഈ സമയത്ത്, നാടിനെ രണ്ടായി മുറിച്ചുകൊണ്ട് അനേകം കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ, കല്ലുകള്‍ പിഴുതെറിയുന്നതുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കും എന്ന് ജനകീയ സമിതി ഭാരവാഹികളായ പോളി ആന്റണി, യു എ ജോര്‍ജ്ജ്, ബാബു വര്‍ഗ്ഗീസ്, ആല്‍ബിന്‍ ജോയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നല്കിയ ഡോക്ടര്‍ക്ക് ...
4 Jun 2025 6:28 AM GMTഎസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം, പോസ്റ്ററുകളും...
4 Jun 2025 5:41 AM GMTബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം
4 Jun 2025 2:06 AM GMTഅടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
4 Jun 2025 1:35 AM GMTനിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ: വ്യാജപ്രചാരണങ്ങള്‍ വിറളി...
3 Jun 2025 2:45 PM GMTനിലമ്പൂര്‍ തിരഞ്ഞെടുപ്പ്:എസ്ഡിപിഐയുടെ പത്രിക തള്ളിയെന്ന് വ്യാജ...
3 Jun 2025 2:22 PM GMT