- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികളായ കേസില്‍ വിധി പ്രസ്താവിക്കുന്നത് ആറു വര്‍ഷത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍. കൊച്ചി സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 10 പേരെ കോടതി കുറ്റവിമുക്തരാക്കി.
ആദ്യം ലോക്കല്‍ പോലിസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠന്‍, പാര്‍ട്ടി പാക്കം-പെരിയ ലോക്കല്‍ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവന്‍, എന്‍ ബാലകൃഷ്ണന്‍ തുടങ്ങി 24 പ്രതികളാണ് സിബിഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതില്‍ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രതിപ്പട്ടികയില്‍ സിബിഐ ചേര്‍ത്ത പത്തു പേരില്‍ അന്നു സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി രാജേഷ് ഉള്‍പ്പെടെ അഞ്ചു പേര്‍ കാക്കനാട് ജയിലിലുമാണ് കഴിഞ്ഞത്. ഇവര്‍ക്കെതിരേയുള്ള കൊലക്കുറ്റം തെളിഞ്ഞു. പെരിയ കേസില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ് വിധി.
updating........
RELATED STORIES
അച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ...
5 Jun 2025 5:54 PM GMTവാഹന മോഷണക്കേസില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡിന്റിന്റെ...
5 Jun 2025 5:37 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTലക്ഷദ്വീപിലെ ഭാഷാ പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
5 Jun 2025 3:58 PM GMT