Latest News

കാന്‍സര്‍ രോഗിക്ക് ജാമ്യം നല്‍കിയതിനെതിരേ ഹരജി; ഇഡി ഉദ്യോഗസ്ഥന് പിഴയിട്ട് സുപ്രിംകോടതി

കാന്‍സര്‍ രോഗിക്ക് ജാമ്യം നല്‍കിയതിനെതിരേ ഹരജി; ഇഡി ഉദ്യോഗസ്ഥന് പിഴയിട്ട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കാന്‍സര്‍ രോഗിക്ക് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ഇ ഡി ഉദ്യോഗസ്ഥനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രിംകോടതി.

ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരാണ് ഇ ഡി ഉദ്യോഗസ്ഥനെതിരേ രംഗത്തുവന്നത്.

കാന്‍സര്‍ രോഗിയായ ഒരാള്‍ക്ക് ജാമ്യം നല്‍കിയ നടപടിക്കെതിരേ മുകള്‍ക്കോടതിയില്‍ ഹരജി നല്‍കിയതിനെയും കോടതി ചോദ്യം ചെയ്തു. ഇത്തരമൊരു ഹരജിയുമായി മേല്‍ക്കോടതിയില്‍ വരേണ്ടിയിരുന്നില്ലെന്നും അതുവഴി വലിയ ചെലവാണ് ഉണ്ടായിരിക്കുന്നതെന്നും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നും ബഞ്ച് കുറ്റപ്പെടുത്തി.

പിഴത്തുകയായി കോടതി 1 ലക്ഷം രൂപയാണ് ചുമത്തിയത്. ഈ തുക നാല് ആഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണം. കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനാണ് ഇതിന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന്റെ ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കുകയും വേണം.

ഒരു ലക്ഷം രൂപയില്‍ 50,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും 50,000 മീഡിയേഷന്‍ കണ്‍സീലേഷന്‍ പ്രൊജക്റ്റ് കമ്മിറ്റിക്കും നല്‍കണം.

Next Story

RELATED STORIES

Share it