Latest News

റിപബ്ലിക് ടിവി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുംബൈ, കര്‍ണാടക ഹൈക്കോടതികളില്‍ ഹരജി

റിപബ്ലിക് ടിവി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുംബൈ, കര്‍ണാടക ഹൈക്കോടതികളില്‍ ഹരജി
X

മുംബൈ: വിദ്വേഷപ്രചാരണം നടത്തിയെന്നും കലാപത്തിന് ശ്രമിച്ചുവെന്നും ആരോണമുയര്‍ന്നതിനു പിന്നാലെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി വി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുംബൈ, കര്‍ണാടക ഹൈക്കോടതികളില്‍ ഹരജി. റിപബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫും ഉടകളിലൊരാളുമാണ് അര്‍ണബ് ഗോസ്വാമി. മഹാരാഷ്ട്ര കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ നേതാവും സ്‌റ്റേറ്റ് വൈസ് പ്രസിഡന്റുമായ സുരാജ് താക്കൂര്‍, ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗമായ ഭായ് ജഗ്താപ് തുടങ്ങിയവരാണ് മുംബൈ കോടതിയില്‍ ഹരജി നല്‍കിയത്.

അര്‍ണബ് ഗോസ്വാമിയുടെ പ്രൈംടൈം ഷൊ നിര്‍ത്തലാക്കണമെന്നും റിപബ്ലിക് ടിവി നിരോധിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

മറ്റൊരു പരാതിക്കാരനായ ആര്‍ടിഐ ആക്റ്റിവിസ്റ്റ് മുഹമ്മദ് ആരിഫ്, തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്തി റിപബ്ലിക്ക് ടിവി മുസ്‌ലിംകള്‍ക്കിടയില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും ആരോപിച്ചു.

അര്‍ണബ് ഗോസ്വാമി വിദ്വേഷപ്രചാരണം നടത്തിയെന്നും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരായ സുരാജ് താക്കൂറും ഭായ് ജഗ്താപും തങ്ങളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it