Latest News

ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡില്‍ മുസ്‌ലിം വനിതകള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി

മുസ്‌ലിം പിസിജി ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ ഹിജാബ് അനുവദിക്കുന്ന പുതിയ നയം 2022 ജനുവരി 25 മുതല്‍ നടപ്പിലാക്കിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു

ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡില്‍ മുസ്‌ലിം വനിതകള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി
X

മനില: ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡിലെ വനിതാ മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഔദ്യോഗിക യൂണിഫോമില്‍ ഹിജാബ് ധരിക്കാന്‍ അനുമതി.മുസ്‌ലിം പിസിജി ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ ഹിജാബ് അനുവദിക്കുന്ന പുതിയ നയം 2022 ജനുവരി 25 മുതല്‍ നടപ്പിലാക്കിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഇസ്‌ലാമിന്റെ പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട് ജനുവരി 25 ന് ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്ന പുതിയ നയം നടപ്പിലാക്കിയതായി പിസിജി പറയുന്നു. ഔദ്യോഗിക പിസിജി യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ മുസ്‌ലിം സ്ത്രീകളെ കോസ്റ്റ് ഗാര്‍ഡില്‍ ചേരാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പിസിജി.രാജ്യത്തെ 110 ദശലക്ഷം പൗരന്മാരില്‍ 6 ശതമാനത്തോളം മുസ്‌ലിങ്ങളാണ്.പിസിജിയില്‍ നിലവില്‍ 1,850 മുസ്‌ലിം ഉദ്യോഗസ്ഥരുണ്ട്, അവരില്‍ 200 പേര്‍ സ്ത്രീകളാണ്.

മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായി ശിരോവസ്ത്രം ഉപയോഗിക്കാന്‍ ഇതിനകം അനുമതി നല്‍കിയ ഫിലിപ്പീന്‍സിലെ സായുധ സേന, ഫിലിപ്പൈന്‍ നാഷണല്‍ പോലിസ്, ബ്യൂറോ ഓഫ് ജയില്‍ മാനേജ്‌മെന്റ് ആന്‍ഡ് പെനോളജി എന്നിവയുടെ പാത പിന്തുടരുകയാണ് ഇപ്പോള്‍ പിസിജിയും.ന്യൂയോര്‍ക്കിലെ സാമൂഹിക പ്രവര്‍ത്തകയായ നസ്മ ഖാനില്‍ നിന്നാണ് ഈ ആശയം ഉയര്‍ന്ന് വന്നത്.

Next Story

RELATED STORIES

Share it