Latest News

വാറന്റി കാലയളവിനുള്ളില്‍ ഫോണ്‍ കേടായി; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

വാറന്റി കാലയളവിനുള്ളില്‍ ഫോണ്‍ കേടായി; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
X

കൊച്ചി: വാറന്റി കാലയളവിനുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

കേടായ മൊബൈല്‍ ഫോണിന്റെ വിലയായ 11,300 രൂപയും 6,000 രൂപ നഷ്ടപരിഹാരവും കൂടാതെ 2,000 രൂപ കോടതിച്ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എറണാകുളം പെരുമ്പിള്ളി വെട്ടിക്കാട് വീട്ടില്‍ വി എ ജയകുമാര്‍ മോട്ടറോള കമ്പനിയേയും ഡ്രീസ് മൊബൈല്‍സ് കൊച്ചി എന്നിവരെയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വാറന്റി കാലയളവിനുള്ളില്‍ തന്നെ ഫോണ്‍ തകരാറിലാകുകയും സര്‍വീസ് ചെയ്ത് ഫോണ്‍ ഉപയോഗിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തപ്പോഴാണ് കമ്മീഷനെ സമീപിച്ചത്. വാറന്റി കാലയളവിനുള്ളില്‍ തന്നെ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.

ഉത്തരവ് 30 ദിവസത്തിനകം നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it