Latest News

മാധ്യമ പ്രവര്‍ത്തകരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച സംഭവം: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു

മാധ്യമ പ്രവര്‍ത്തകരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച സംഭവം: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
X

കോട്ടയം: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മേളന നഗരയില്‍ പ്രവേശിക്കുന്നതിന് പാസ് വിതരണം ചെയ്യുകയും, റിപ്പോര്‍ട്ടിംഗിനായി എത്തിയ ചില മാധ്യമ പ്രവര്‍ത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിക്കുകയും ചെയ്ത പോലിസ് നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം പ്രതിക്ഷേധിച്ചു.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന ദൗത്യം നിര്‍വ്വഹിക്കാനായി എത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടികള്‍ ജനാധിപത്യ വിരുദ്ധമാണ്. പോലിസിന്റെ ഇത്തരം കിരാത നടപടികളില്‍ യൂനിയന്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു.

ഭാവിയില്‍ ഇത്തരം നടപടികളില്‍ നിന്നും പോലിസിനെ പിന്തിരിപ്പിക്കുവാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും, സെക്രട്ടറി റോബിന്‍ തോമസ് പണിക്കരും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it