Latest News

വെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്‍

പിസ്റ്റള്‍ ഷ്രിംപ് (Alpheidae) എന്ന വെടിക്കാരന്‍ ചെമ്മീനിന്റെ പ്രത്യേകതകള്‍ ഒരുപക്ഷേ ആരും വിശ്വസിച്ചെന്നു വരില്ല. ഭക്ഷ്യയോഗ്യമായ ചെമ്മീനിന്റെ ഇനത്തില്‍പെട്ടതാണെങ്കിലും കടലില്‍ ആള്‍ ഭീകരനാണ്. ഇരയെ വെടിവെച്ച് നശിപ്പിക്കുന്ന കൊടും ഭീകരന്‍.

വെടിക്കാരന്‍ ചെമ്മീന്‍;   ഭീകരനാണിവന്‍, കൊടും ഭീകരന്‍
X

കോഴിക്കോട്: പിസ്റ്റള്‍ ഷ്രിംപ് എന്നാണ് അവന്റെ പേര്. കടലിലാണ് വാസം. അവന്‍ വെടിവെക്കുമ്പോഴുള്ള ശബ്ദം മനുഷ്യര്‍ക്ക് താങ്ങാനാവുന്നതിലും കൂടുതല്‍, ഏതാണ്ട് 218 ഡെസിബല്‍. വെടിയുണ്ട പുറപ്പെടുമ്പോഴുള്ള ചൂട് അഗ്നിപര്‍വ്വതത്തിലെ ലാവയെക്കാള്‍ നാലിരട്ടി. അതായത് 4,427 ഡിഗ്രി സെല്‍ഷ്യസ്. ഇത്രയൊക്കെയാണെങ്കിലും ഇവന്റെ വലിപ്പം വെറും രണ്ട് ഇഞ്ച് മാത്രം. പിസ്റ്റള്‍ ഷ്രിംപ് (Alpheidae) എന്ന വെടിക്കാരന്‍ ചെമ്മീനിന്റെ പ്രത്യേകതകള്‍ ഒരുപക്ഷേ ആരും വിശ്വസിച്ചെന്നു വരില്ല. ഭക്ഷ്യയോഗ്യമായ ചെമ്മീനിന്റെ ഇനത്തില്‍പെട്ടതാണെങ്കിലും കടലില്‍ ആള്‍ ഭീകരനാണ്. ഇരയെ വെടിവെച്ച് നശിപ്പിക്കുന്ന കൊടും ഭീകരന്‍.

പിസ്റ്റള്‍ ചെമ്മീന്‍, സ്‌നാപ്പിംഗ് ചെമ്മീന്‍ എന്ന് അറിയപ്പെടുന്ന ഈ ചെമ്മീന്‍ അതിന്റെ മുന്‍കൈയിലെ നഖങ്ങള്‍ക്കിടയില്‍ നിന്നുമാണ് വന്‍ ശബ്ദത്തില്‍ വെടിപൊട്ടിക്കുന്നത്. തോക്കിനെക്കാള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും വലിയ അളവില്‍ ചൂട് സൃഷ്ടിക്കുന്നതുമാണ് ഈ കുമിളകള്‍. ചെമ്മീന്‍ നഖം തുറക്കുമ്പോള്‍, ചെറിയ വളവില്‍ വെള്ളം നിറയും. ശക്തിയോടെ നഖം അടയ്ക്കുമ്പോഴാണ് കുമിള പുറത്തേക്ക് തെറിക്കുന്നത്. ഇത് പുറത്തേക്ക് തെറിക്കുന്ന ശബ്ദം മനുഷ്യര്‍ക്ക് കേള്‍ക്കാവുന്ന പരിധിയിലും അപ്പുറമാണ്. ഗ്ലാസ് ജാറുകള്‍ പൊട്ടിക്കാവുന്ന അത്രയും ശക്തിയുള്ളതാണ് ഈ ശബ്ദം. വെടിയുണ്ട പോലെയുള്ള കുമിളകള്‍ രൂപപ്പെട്ട് പുറത്തേക്ക് ചിതറുമ്പോള്‍ അവക്ക് 4,427 ഡിഗ്രി സെല്‍ഷ്യസ് (8,000 ഡിഗ്രി ഫാരന്‍ഹീറ്റ്) ചൂടുണ്ടാകും. പുറത്തുവന്ന ഉടനെ ചൂട് ദ്രുതഗതിയില്‍ ചിതറും. കോളനികളായിട്ടാണ് പിസ്റ്റള്‍ ഷ്രിംപുകള്‍ താമസിക്കുക. പാറയിടുക്കും പവിഴപ്പുറ്റുകള്‍ക്ക് ഇടയിലുമാകും താവളം.

Next Story

RELATED STORIES

Share it