Latest News

വിമാന അപകടം: രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം ആംബുലന്‍സുകള്‍

കോഴിക്കോട് മിംസ് ആശുപത്രിയില്‍ 14 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും പ്രവേശിപ്പിച്ചു.

വിമാന അപകടം: രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം ആംബുലന്‍സുകള്‍
X

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട ദുബായ് കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരുടെ ചികില്‍സക്കായി മെഡിക്കല്‍ കോളേജ്, ബീച്ച്, കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ എന്നിവ സജ്ജമാക്കി. നൂറോളം ആംബുലന്‍സുകള്‍ രക്ഷാദൗത്യത്തിനായി അയച്ചു.കോഴിക്കോട് മിംസ് ആശുപത്രിയില്‍ 14 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും പ്രവേശിപ്പിച്ചു.ചിലരുടെ നില ഗുരുതരമാണെന്ന് അറിയുന്നു.







Next Story

RELATED STORIES

Share it