Latest News

പ്ലാസ്മാ തെറാപ്പി കൊവിഡ് ചികില്‍സാ പ്രോട്ടോകോളില്‍ നിന്ന് നീക്കം ചെയ്തു; സ്വാഗതം ചെയ്ത് ആരോഗ്യവിദഗ്ധര്‍

പ്ലാസ്മാ തെറാപ്പി കൊവിഡ് ചികില്‍സാ പ്രോട്ടോകോളില്‍ നിന്ന് നീക്കം ചെയ്തു; സ്വാഗതം ചെയ്ത് ആരോഗ്യവിദഗ്ധര്‍
X

ന്യൂഡല്‍ഹി: പ്ലാസ്മാ തെറാപ്പി ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഐസിഎംആര്‍ നീക്കത്തെ ആരോഗ്യരംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തു.

കൊവിഡ് രോഗികളുടെ മരണനിരക്ക് കുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചികില്‍സാ പ്രോട്ടോകളില്‍ നിന്ന് പ്ലാസ്മാ തെറാപ്പി നീക്കം ചെയ്തത് ഡല്‍ഹി സര്‍. ഗംഗാ റാം ആശുപത്രിയിലെ ഡോ. ഡി എസ് റാണ സ്വാഗതം ചെയ്തു. മാത്രമല്ല, പ്ലാസ്മാ തെറാപ്പി ജനിതകമാറ്റം വന്ന കൊവിഡ് പകരാന്‍ കാരണമായതായും സംശയിക്കുന്നുണ്ട്.

''ഒരു വര്‍ഷമായിട്ടും ഒരു തരത്തിലും കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രോട്ടോകോളില്‍ നിന്ന് പ്ലാസ് മാതെറാപ്പി ഒഴിവാക്കിയത് ബുദ്ധിപരമായ തീരുമാനമാണ്. എല്ലാ നീക്കവും തെളിവുകളനുസരിച്ചായിരിക്കണം. ചില ശാസ്ത്രജ്ഞര്‍ പറയുന്നത് ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനത്തെ കുറയ്ക്കുമെന്നാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് പ്ലാസ്മ തീരെ ഇല്ലാത്ത ഒരു സാഹചര്യം വന്നുചേര്‍ന്നിരുന്നു. ഇത് പരിഹരിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രയാപ്പെട്ടു.

സഫ്ദര്‍ജുങ് ആശുത്രിയിലെ അസി. പ്രഫസര്‍ ഡോ. ഷീബ മര്‍വ പറയുന്നത് പുതിയ പഠനങ്ങള്‍ പറയുന്നത് പ്ലാസ്മാ തെറാപ്പികൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നാണ്.

Next Story

RELATED STORIES

Share it