Latest News

പ്ലാറ്റ്‌ഫോം ടിക്കറ്റ് കുത്തനെകൂട്ടി; ഇന്നു മുതല്‍ പ്രാബല്യത്തില്‍

.പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നല്‍കണം.

പ്ലാറ്റ്‌ഫോം ടിക്കറ്റ് കുത്തനെകൂട്ടി; ഇന്നു മുതല്‍ പ്രാബല്യത്തില്‍
X

കൊച്ചി: പാലക്കാട് റെയില്‍വേ ഡിവിഷനുകളുടെ കീഴിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് 50 രൂപയാക്കി. ഒരു വര്‍ഷമായി നിര്‍ത്തിവച്ച പ്ലാറ്റ്‌ഫോം ടിക്കറ്റുകളാണ് വീണ്ടും പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇന്നു മുതല്‍ സ്‌റ്റേഷനില്‍ കയറാന്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കണം. പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നല്‍കണം.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, യുടിഎസ് ടിക്കറ്റ് നല്‍കാത്ത ചെറിയ സ്‌റ്റേഷനുകളില്‍ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്‌റ്റേഷനുകളില്‍ ക്രിസില്‍ (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം.

തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നില്ല. കോവിഡ് കാരണമാണ് പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ ഒരുവര്‍ഷമായി നിര്‍ത്തിവച്ചത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയാക്കി നേരത്തേ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it