Latest News

പ്ലസ് വണ്‍ പ്രവേശനം:അപേക്ഷാ തീയതി നീട്ടിയേക്കും;ഉന്നതതല യോഗം ഇന്ന്

.കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടി അവസരം ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം

പ്ലസ് വണ്‍ പ്രവേശനം:അപേക്ഷാ തീയതി നീട്ടിയേക്കും;ഉന്നതതല യോഗം ഇന്ന്
X
തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷ തീയത നീട്ടാന്‍ സാധ്യത. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേരും.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനാലാണ് തീയതി നീട്ടാന്‍ ആലോചിക്കുന്നത്.കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടി അവസരം ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.

ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി ഒരു അലോട്ട്‌മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികളെന്ന വേര്‍തിരിവ് പാടില്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രത കുറവാണ്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ത്തയച്ചിരുന്നു.

കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കില്‍ ആലോട്ട്‌മെന്റിന്റെ ഘട്ടത്തില്‍ മാത്രമേ സിബിഎസ്ഇ വിദ്യാര്‍ഥികളെ പരിഗണിക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it