Latest News

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടു 83.87, വിഎച്ച്എസ്ഇ 78.26 ശതമാനം വിജയം

പ്ലസ് ടു സയന്‍സ്- 86.14%, ഹുമാനിറ്റീസ്- 76.65 %, കൊമേഴ്‌സ് - 85.69 % എന്നിങ്ങനെയാണ് വിജയശതമാനം

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടു 83.87, വിഎച്ച്എസ്ഇ 78.26 ശതമാനം വിജയം
X

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ആകെ 2,028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നതവിജയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി.

വിജയശതമാനം: സയന്‍സ്- 86.14%, ഹുമാനിറ്റീസ്- 76.65 %, കൊമേഴ്‌സ് - 85.69 %. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 86.02 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 81.12 ശതമാനവുമാണ് വിജയം.

വിജയശതമാനത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ 87.79. കുറവ് വയനാട് ജില്ലയില്‍ 75.07 ശതമാനം. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 136 ആയിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 78.26 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഇത്തവണ വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29811 പേരായിരുന്നു. ഇതില്‍ ജയിച്ചത് 23251 പേര്‍. വിജയശതമാനം 78.26. കഴിഞ്ഞ വര്‍ഷം ഇത് 79 62 ശതമാനമായിരുന്നു. കൂടുതല്‍ വിജയം കൊല്ലം ജില്ലയിലും കുറവ് കാസര്‍കോഡുമാണ്.

ഹയര്‍സെക്കന്‍ഡറിയില്‍ 9 മൂല്യനിര്‍ണയ കാംപുകളും വിഎച്ച്എസ്ഇയില്‍ 8 മൂല്യനിര്‍ണയ കാംപുകളുമായിരുന്നു ഉണ്ടായിരുന്നത്. 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഉച്ചയ്ക്ക് 12 മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിര്‍ണയം നടത്തിയത്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍: www.results.kerala.gov.inwww.examresults.kerala.gov.inwww.dhsekerala.gov.inwww.keralaresults.nic.inwww.prd.kerala.gov.inwww.results.kite.kerala.gov.in

Next Story

RELATED STORIES

Share it