Latest News

'പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍' ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്യും; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍

പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്യും; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍
X

ന്യൂഡല്‍ഹി:കൊവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്കടക്കമാണ് സഹായം ലഭിക്കുക. മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്.

ആനുകൂല്യത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് മടക്കി നല്‍കും.ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും.പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ് എത്തുമ്പോള്‍ ആകെ 10 ലക്ഷം രൂപ ഈ കുട്ടികള്‍ക്ക് ലഭിക്കും.

കേരളത്തില്‍ നിന്നുള്ള 112 കുട്ടികളില്‍ 93 പേര്‍ 18 വയസിന് താഴെയുള്ളവരും 19 പേര്‍ 18 വയസിന് മുകളിലുള്ളവരുമാണ്.ജില്ലാ മജിസ്‌ട്രേറ്റുമാരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ വിര്‍ച്വലായി കുട്ടികള്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഇവരോടൊപ്പം അതാത് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവരുടെയും സാന്നിദ്ധ്യമുണ്ടാകും.

Next Story

RELATED STORIES

Share it