- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യോളിയില്‍ പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

കോഴിക്കോട്: പയ്യോളിയില്‍ പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് പുലര്‍ച്ചെ തീയിട്ടത്. പോക്സോ കേസില്‍ പ്രതിയായ ഇയാളെ ഇന്നലെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.
അയല്‍വാസിയായ 10ാം ക്ലാസ് വിദ്യാര്‍ഥിനിയോട് അതിക്രമം കാണിച്ച പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. കുട്ടി ബഹളം വച്ചതോടെ നാട്ടുകാരെത്തി ഇയാളെ പിടികൂടി. സ്ഥലത്തെത്തിയ പോലിസ് വെദ്യപരിശോധനയ്ക്ക് ശേഷം പ്രതിയുമായി സ്റ്റേഷനിലെത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളുടെ വീടിന് തീവച്ചതായി വിവരം ലഭിച്ചത്.
RELATED STORIES
എസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMTഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ; കരുണ്‍ നായര്‍ക്ക് വീണ്ടും...
19 Jun 2025 11:24 AM GMT''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTആശുപത്രിക്ക് ചുറ്റുമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇറാന്
19 Jun 2025 9:20 AM GMTപശുക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ചു കൊന്നു
19 Jun 2025 9:00 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMT