Latest News

പോക്‌സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

പോക്‌സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ
X

കോഴിക്കോട്: പോക്സോ കേസില്‍ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലിസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍ പോയെന്ന് കസബ പോലിസ് അറിയിച്ചു. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചുവെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഇയാളെന്ന് സംബന്ധിച്ച ഒരു സൂചനയും ഇതുവരെ ലഭിച്ചില്ലെന്നും പോലിസ് വ്യക്തമാക്കി.

അന്വേഷണം തുടരുന്നതിനിടെ ഇയാള്‍ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ അടുത്ത ആഴ്ച്ചയാണ് വാദം കേള്‍ക്കുക.

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന് കസബ പോലിസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

Next Story

RELATED STORIES

Share it