Latest News

ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവില്‍

ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവില്‍
X

കോഴിക്കോട്: പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പതിനാലുകാരിയുടെ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. അന്തിയുറങ്ങാന്‍ സ്ഥലമില്ലാതെ അതിജീവിതയുടെ മാതാവും അനിയനും കലക്ടറേറ്റിന് മുന്നില്‍ അഭയം തേടി. ലൈഫ് മിഷനിലുള്‍പ്പെടെ അപേക്ഷ സമര്‍പ്പിച്ചിരുന്നതായും എന്നാല്‍ രേഖകളുടെ അഭാവം ചൂണ്ടികാട്ടി വീട് നിഷേധിക്കുകയായിരുന്നുവെന്നും മാതാവ് പറയുന്നു. സംഭവം നടന്ന സമയത്ത് പെണ്‍കുട്ടിയുമായി പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമിലെത്തി തെളിവെടുപ്പ് നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. യൂണിഫോമില്‍ പോലിസ് എത്തിയത് നാട്ടിലുള്‍പ്പെടെ വലിയ വിവേചനമുണ്ടാക്കുകയും അപവാദങ്ങള്‍ പ്രചരിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഇതിലെ മനോവിഷമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കേസില്‍ ആരോപണ വിധേയരെ കോടതി വെറുതെവിട്ടിരുന്നു.

Next Story

RELATED STORIES

Share it