Latest News

കർഷകരുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹോർട്ടികോർപ് ജീവനക്കാരൻ അറസ്റ്റിൽ

കർഷകരുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹോർട്ടികോർപ് ജീവനക്കാരൻ അറസ്റ്റിൽ
X

തിരുവനന്തപുരം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

പോങ്ങുംമൂട് ബാബുജി നഗറിലെ ഹോർട്ടികോർപ്പിൻ്റെ ആസ്ഥാനത്തിൽ 2018 മുതൽ അക്കൗണ്ട് അസിസ്റ്റൻ്റായ ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി കർഷകരുടെ തുക തട്ടിയെടുക്കുകയാണ്.

കർഷകർ പണം കിട്ടുന്നില്ല എന്ന പരാതിയുമായി ഹോർട്ടികോർപ്പിനെ സമീപിച്ചപ്പോഴാണ് വിവിധ കർഷകരുടെ പത്ത് ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്ത വിവരം പുറത്തു വരുന്നത്. കർഷകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി ഇയാളുടെ അച്ഛൻറെ അക്കൗണ്ട് നമ്പർ ട്രഷറിയിൽ കൊടുത്താണ് ഇയാൾ പണം തട്ടിയത്. കർഷകരുടെ പരാതിയിലാണ് അറസ്റ്റ്.

Next Story

RELATED STORIES

Share it