Latest News

അസമില്‍ മുസ്‌ലിംകള്‍ക്കെതിരായ പോലിസ് നരനായാട്ട്; മൃതദേഹത്തില്‍ ചാടിച്ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

അസമില്‍ മുസ്‌ലിംകള്‍ക്കെതിരായ പോലിസ് നരനായാട്ട്; മൃതദേഹത്തില്‍ ചാടിച്ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു
X

ഗുവാഹത്തി: അസമില്‍ പോലിസ് വെടിവെച്ചു കൊന്ന മുസ്‌ലിം യുവാവിന്റെ മൃതദേഹത്തില്‍ ചാടിയും നെഞ്ചിലും മുഖത്തും പലപ്രാവശ്യം ചവിട്ടിയും പൈശാചികത കാണിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു.





ധരാങ് ജില്ലാ അഡ്മിനിസ്ട്രഷന്‍ ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്താതയും പോലിസ് വ്യക്തമാക്കി.


അസമിലെ ദറങ് ജില്ലയിലാണ് ഗ്രാമീണര്‍ക്കുനേരെ പോലിസ് കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നരനായാട്ട് നടത്തിയത്. ഭൂമികൈയേറ്റം ആരോപിച്ച് നടന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമവാസികള്‍ക്കു നേരെ അതിക്രൂരമായ ആക്രമണമാണ് പോലിസ് നടത്തിയത്. വെടിവച്ചും നിലത്തിട്ട് തല്ലിച്ചതച്ചും മൂന്നുപേരെ കൊലപ്പെടുത്തി. പോലിസ് അതിക്രമത്തിനൊപ്പം ചേര്‍ന്ന ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയ വെടിയേറ്റ് കൊല്ലപ്പെട്ട ഒരാളുടെ മുഖത്തും നെഞ്ചിലും ചാടി ചവിട്ടുകയായിരുന്നു. പലപ്രാവശ്യം ഇത് ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it