Latest News

യുഎസില്‍ വീണ്ടും പോലിസിന്റെ വംശീയ കൊലപാതകം : ഫിലാഡല്‍ഫിയയില്‍ സംഘര്‍ഷം പടരുന്നു

വെടിയേറ്റുവീണ വാലസിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ പോലിസിനോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ല.14 പ്രാവശ്യമാണ് വാലസിനു നേരെ പോലിസ് വെടിവെച്ചതെന്ന് ദൃസാക്ഷിയായ മൈക്കല്‍ വുഡ്‌സ് പറഞ്ഞു.

യുഎസില്‍ വീണ്ടും പോലിസിന്റെ വംശീയ കൊലപാതകം : ഫിലാഡല്‍ഫിയയില്‍ സംഘര്‍ഷം പടരുന്നു
X

ഫിലാഡല്‍ഫിയ: യുഎസില്‍ ഒരു ആഫ്രോ അമേരിക്കന്‍ വംശജനെ കൂടി പോലീസ് വെടിവെച്ചു കൊന്നു. വാള്‍ട്ടര്‍ വാലസ് ജൂനിയര്‍ എന്ന് 27കാരനാണ് പോലിസിന്റെ വെടിയേറ്റു മരിച്ചത്. കത്തിയുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിനാണ് വാലസിനെ പോലിസ് വെടിവെച്ചു കൊന്നത്. ഇദ്ദേഹം മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെടിയേറ്റുവീണ വാലസിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ പോലിസിനോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ല.14 പ്രാവശ്യമാണ് വാലസിനു നേരെ പോലിസ് വെടിവെച്ചതെന്ന് ദൃസാക്ഷിയായ മൈക്കല്‍ വുഡ്‌സ് പറഞ്ഞു.

വാലസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആഫ്രോ അമേരിക്കന്‍ വംശജര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആയിരത്തോളം പ്രതിഷേധക്കാര്‍ വെസ്റ്റ് ഫിലാഡല്‍ഫിയയിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തി. സംഘര്‍ഷത്തില്‍ 30 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കടകള്‍ക്കു നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. സമാധാനം നിലനിര്‍ത്താന്‍ പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വുള്‍ഫ് സുരക്ഷാ സേനയുടെ സഹായം തേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫിലാഡല്‍ഫിയയില്‍ സംഘര്‍ഷം തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം, വെസ്റ്റ് ഫിലാഡല്‍ഫിയയിലെ മാല്‍ക്കം എക്‌സ് പാര്‍ക്കില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൂട്ടംചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നുണ്ടായ പ്രകടം പേലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. 2015 മുതല്‍ കഴിഞ്ഞ തിങ്കളാഴ്ച വരെ 995 പേരെയാണ് യുഎസ് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. അതില്‍ ഏറ്റവും അവസാനത്തെയാളാണ് വാള്‍ട്ടര്‍ വാലസ്.

Next Story

RELATED STORIES

Share it