Latest News

ആം ആദ്മി പാര്‍ട്ടി ഓഫിസില്‍ പോലിസ് പരിശോധന; നിഷേധിച്ച് ഗുജറാത്ത് പോലിസ്

ആം ആദ്മി പാര്‍ട്ടി ഓഫിസില്‍ പോലിസ് പരിശോധന; നിഷേധിച്ച് ഗുജറാത്ത് പോലിസ്
X

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടി ഓഫിസില്‍ പോലിസ് പരിശോധനയെച്ചൊല്ലി വിവാദം. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദില്‍ ഇറങ്ങിയ ഉടന്‍ അഹമ്മദാബാദിലെ നവരംഗ്പുര ഏരിയയിലെ പാര്‍ട്ടി ഓഫിസില്‍ ലോക്കല്‍ പോലിസ് പരിശോധന നടത്തിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഇസുദന്‍ ഗാധ്വി അവകാശപ്പെട്ടു. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും ലഭിച്ചില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

എന്നാല്‍ പാര്‍ട്ടിയുടെ അവകാശവാദങ്ങള്‍ പോലിസ് നിഷേധിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ ആരാണ് റെയ്ഡ് നടത്തിയത്, എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ഞായറാഴ്ച വൈകുന്നേരമാണ് അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വ്യവസായികള്‍, അഭിഭാഷകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുമായി ടൗണ്‍ ഹാള്‍ യോഗങ്ങള്‍ നടത്തും.

'അരവിന്ദ് കെജ്‌രിവാള്‍ ഇവിടെയിറങ്ങിയയുടന്‍ അഹമ്മദാബാദിലെ എഎപി ഓഫിസില്‍ ലോക്കല്‍ പോലിസ് റെയ്ഡ് നടത്തി. രണ്ട് മണിക്കൂര്‍ തിരച്ചില്‍ നടത്തിയ ശേഷം ഒന്നും കണ്ടെത്താനാകാത്തതിനാല്‍ അവര്‍ പോയി'- എഎപിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഗാധ്വി ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തു.

'എഎപിക്ക് ഗുജറാത്തിലെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭൂതപൂര്‍വമായ പിന്തുണ കാരണം ഭരണകക്ഷിയായ ബിജെപിക്ക് ബോധം നഷ്ടപ്പെട്ടു. ഡല്‍ഹിക്ക് ശേഷം അവര്‍ ഗുജറാത്തിലും പരിശോധനകള്‍ ആരംഭിച്ചു. പക്ഷേ, ഡല്‍ഹി പോലെ, അവര്‍ ഗുജറാത്തില്‍ ഒന്നും കണ്ടെത്തിയില്ല-ഗധ്വിയുടെ ട്വീറ്റ് ടാഗ് ചെയ്ത് കെജ്‌രിവാള്‍ എഴുതി.

Next Story

RELATED STORIES

Share it