Latest News

മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്‌സണല്‍ സ്റ്റാഫിനേയും ഇന്ന് ചോദ്യം ചെയ്യും

ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനോടും ആലപ്പുഴ സൗത്ത് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്‌സണല്‍ സ്റ്റാഫിനേയും ഇന്ന് ചോദ്യം ചെയ്യും
X

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫിനെയും ഇന്ന് ചോദ്യം ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനോടും രാവിലെ 10ന് ആലപ്പുഴ സൗത്ത് സ്‌റ്റേഷനില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജങ്ഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. അനില്‍കുമാറിനും എസ് സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്നതിനാല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും വിട്ടയച്ചേക്കും.

സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ക്രൂരമര്‍ദനത്തിനെതിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പോലിസിന്റെ ന്യായം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it