Latest News

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് കാര്യമില്ല: ഇ പി ജയരാജന്‍

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് കാര്യമില്ല: ഇ പി ജയരാജന്‍
X

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക എന്നതിനപ്പുറത്തേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു. നിരോധിച്ചതുകൊണ്ട് ആപത്ത് ഒഴിവാകില്ല. ചിലപ്പോള്‍ ശക്തിപ്പെടും. ന്യൂനപക്ഷ വര്‍ഗീയത ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it