Latest News

ഹിന്ദുത്വരാഷ്ട്രം പണിയാന്‍ ആര്‍എസ്എസ്സിനെ അനുവദിക്കില്ല: എ അബ്ദുല്‍ സത്താര്‍

ഹിന്ദുത്വരാഷ്ട്രം പണിയാന്‍ ആര്‍എസ്എസ്സിനെ അനുവദിക്കില്ല: എ അബ്ദുല്‍ സത്താര്‍
X

കണ്ണൂര്‍: സേവ് ദി റിപബ്ലിക് ദേശീയ കാംപയിന്റെ ഭാഗമായി Popular Front of India organized Dharmadam area conference 'Nathoruma-22'. മുഴപ്പിലങ്ങാട് മഠംപിലാശ്ശേരിയില്‍ ശഹീദ് ഫസല്‍ സാഹിബ് നഗറില്‍ മൂന്നുദിവസം നടന്ന കലാകായിക, സാംസ്‌കാരിക പരിപാടികളോടെയാണ് സമ്മേളനം സമാപിച്ചത്.

സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും അട്ടിമറിച്ച് മനുസ്മൃതിയില്‍ അധിഷ്ടിതമായ ഹിന്ദുത്വരാഷ്ട്രം പണിയാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. അതിനെതിരേ എല്ലാവരും ഐക്യത്തോടെ പൊരുതണമെന്നും ആര്‍എസ്എസിന്റെ ഈ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രണ്ടുതരം നീതിയാണ് നടപ്പാക്കുന്നത്. പ്രവാചകനെ നിന്ദിച്ച ബിജെപി നേതാവ് നൂപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ ഉത്തരവിടുന്നതിന് പകരം സുപ്രീംകോടതി പോലും മാപ്പപേക്ഷയിലൂടെ കേസൊതുക്കാന്‍ ശ്രമിക്കുന്ന ദയനീയ സാഹചര്യമാണുള്ളത്. മറുവശത്ത് നിസാരകേസുകളില്‍ പോലും മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മുസ്‌ലിം- ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യനീതി ലഭിക്കുന്ന ഭാവി ഇന്ത്യയ്ക്കായി പൊതുസമൂഹം പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എടക്കാട് ഡിവിഷന്‍ പ്രസിഡന്റ്് എം എം നദീര്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് കൗണ്‍സില്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി സി നൗഷാദ്, എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫര്‍സീന നിബ്രാസ്, തറമ്മല്‍ നിയാസ്, സമസ്ത ധര്‍മടം റെയ്ഞ്ച് കമ്മിറ്റി സെക്രട്ടറി വി അബ്ദുള്ള, ധര്‍മ്മടം മദ്രസാ മാനേജ്‌മെന്റ് കമ്മിറ്റിയംഗം ടി പി ബഷീര്‍, നുറുല്‍ഹുദാ മഹല്‍ കമ്മിറ്റി പ്രസിഡന്റ് സി അര്‍ഷാദ്, നാട്ടൊരുമ സംഘാടക സമിതിയംഗം ടി സി റാഷിദ്് സംസാരിച്ചു.

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വടംവലി, പഞ്ചഗുസ്തി, ഷൂട്ടൗട്ട്, കേക്ക് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, മെഹന്ദി ഫെസ്റ്റ്, ഫുട്‌ബോള്‍, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കുട്ടികളുടെ കലാകായിക മല്‍സരങ്ങള്‍ എന്നിവ സംഘടിപിച്ചു. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച യോഗാ പ്രദര്‍ശനം അരങ്ങേറി. ഏരിയാ പ്രസിഡന്റ് എ പി റാഷിദ് സംസാരിച്ചു.

Next Story

RELATED STORIES

Share it