Latest News

പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ്: സി കെ റാഷിദ് ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ്: സി കെ റാഷിദ് ഉദ്ഘാടനം ചെയ്തു
X

വടകര: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ജില്ലാതല ഉദ്ഘാടനം വടകര അഴിയൂര്‍ ശംസ് ഓഡിറ്റോറിയത്തില്‍ നടന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം സി കെ റാഷിദ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ നാസര്‍ മാസ്റ്റര്‍ പേരോട് (പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി)സ്വാഗതം ആശംസിച്ചു.

കെ കെ കബീര്‍ (പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ്), റഷീദ് ഉമരി (ടഉജഹ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), ഹക്കീം പി.എസ് (വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍), സാലിം അഴിയൂര്‍ (അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം), സീനത്ത് (അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം), പള്ള്യന്‍ പ്രമോദ് (മാഹി മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍), അജ്മല്‍ ( കാംപസ് ഫ്രണ്ട്), സമീര്‍ അഴിയൂര്‍ (പോപുലര്‍ ഫ്രണ്ട് വടകര ഡിവിഷന്‍ പ്രസിണ്ടന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാസെക്രട്ടറി നിസാര്‍ അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന വളണ്ടിയേര്‍സ് പരിശീലനത്തിന് ഷരീഫ് ഹാജി കത്തറമ്മല്‍, ടി.കെ നവാസ് കണ്ണൂര്‍, സിനാന്‍ കത്തറമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it