- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനസംഖ്യയും മതവും തമ്മിലെന്ത്?
കെ സഹദേവന്‍
ജനസംഖ്യയും മതവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പലരുടെയും വാദം. ഇത് പരമതവിദ്വേഷത്തിനുള്ള വലിയൊരു സാധ്യതയാണ്താനും. ഇന്ത്യയില്‍ ന്യൂനപക്ഷമതങ്ങള്‍ക്കെതിരേ വലിയ ആരോപണങ്ങള്‍ ജനസംഖ്യാവര്‍ധനയുമായി ഉണ്ടയിട്ടുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കുന്ന കുറിപ്പാണ് കെ സഹദേവന്റേത്. അദ്ദേഹം എഫ്ബിയില്‍ പങ്കുവച്ചത് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു:
5 കുട്ടികള്‍ ജനിക്കുന്ന കുടുംബത്തിന് വിലയേറിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സീറോ മലബാര്‍ സഭ പുറത്തുവിട്ട കുറിപ്പ് അടുത്ത ദിവസങ്ങളില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കുട്ടികളുടെ പഠനവും ആശുപത്രി ചെലവുകളും ഒക്കെ തങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് സഭയുടെ വാഗ്ധാനം. അച്ചന്മാരും കന്യാസ്ത്രീകളുമാകാന്‍ ആളെക്കിട്ടാത്തതിന്റെ വേവലാതിയാകാം സഭയെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
പള്ളിക്കാരുടെ പ്രഖ്യാപനം കേട്ടപാതി കേള്‍ക്കാത്ത പാതി, പലരും ഉടക്കുമായി വന്നു. തങ്ങളുടെ മതത്തില്‍ ആളെക്കൂട്ടാനുള്ള ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ആസൂത്രിത നീക്കമെന്ന് ഒരു കൂട്ടര്‍. രാജ്യത്തിന്റെ പൊതുവായ ജനസംഖ്യാ നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ പ്രഖ്യാപനമെന്ന് മറ്റൊരു വിഭാഗം. പള്ളിക്കാരുടെ വാക്കുകള്‍ കേട്ട് കുട്ടികളെ ഉണ്ടാക്കാനിറങ്ങിയാല്‍ ജനസംഖ്യയില്‍ ഉണ്ടാകാവുന്ന വമ്പിച്ച മാറ്റങ്ങളെ സംബന്ധിച്ചായിരുന്നു വേറൊരു വിഭാ?ഗക്കാരുടെ വേവലാതി. ഭൂമിക്ക് ഇനിയും ജനങ്ങളെ താങ്ങാന്‍ കഴിയില്ലെന്ന് മറ്റൊരു വിഭാ?ഗം.
അച്ചന്മാര്‍ പറയുന്നത് കേട്ട് നാട്ടിലുള്ള ക്രിസ്ത്യാനികള്‍ മുഴുവന്‍ അഞ്ച് വീതം മക്കളെ ഉണ്ടാക്കി തങ്ങളുടെ എണ്ണത്തെ മറികടന്നുകളയുമോ എന്ന ഭയം വലിയൊരു വിഭാ?ഗം ആളുകളിലെങ്കിലും ഉണ്ടെന്ന് വാദപ്രതിവാദങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാകും.
എന്നാല്‍ ആ?ഗോള ജനസംഖ്യാ വര്‍ദ്ധനവില്‍ മതങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ജനസംഖ്യാ മാറ്റങ്ങളെ സംബന്ധിച്ച ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ആ?ഗോള ജനസംഖ്യയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച സംഭവിച്ച കാലഘട്ടം തന്നെ പൊതുവില്‍ മതത്തിന്റെ സ്വാധീനം കുറഞ്ഞുകൊണ്ടിരുന്ന കാലമായിരുന്നുവെന്ന് കാണാം. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് മരണനിരക്ക്, ശിശുമരണനിരക്ക് എന്നിവയിലെ കുറവും, ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ദ്ധനവും സംഭവിച്ചത് നമുക്ക് കാണാവുന്നതാണ്. പ്രത്യുത്പാദന കാലം (Reproductive Age), ഋതുമതിയാകുന്ന (Menarche) കാലം എന്നിവയിലും 19ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നതായി ജനസംഖ്യാ ശാസ്ത്രജ്ഞര്‍ പറയുന്നു.
1900കളുടെ ആരംഭത്തില്‍ ഭൂമിയില്‍ 100 കോടി ജനങ്ങള്‍ ഉണ്ടായിരുന്നത് നൂറ്റാണ്ടിന്റെ അവസാനത്തോടെ 700 കോടിയായി ഉയര്‍ന്നു. വ്യാവസായിക യു?ഗവുമായി ഇത് വളരെ അടുത്തുനില്‍ക്കുന്നുവെന്ന് ഇതുകൊണ്ടുതന്നെ വ്യക്തമാണ്. ആധുനിക വൈദ്യത്തിനും ഔഷധങ്ങള്‍ക്കും അപ്പുറം, ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ശുദ്ധജലം, ഭക്ഷണം, പാര്‍പ്പിടം എന്നിവയോടൊപ്പം ആരോ?ഗ്യ മാനദണ്ഡങ്ങളെ സംബന്ധിച്ച പൊതുഅവബോധം ഈ ജനസംഖ്യാ വര്‍ദ്ധനവിന്റെ കാരണങ്ങളാണ്.
ജനസംഖ്യാ വര്‍ദ്ധനവ് ഒരു കാരണവശാലും ഇതേപടി തുടരില്ല എന്നതും തര്‍ക്കമറ്റ സംഗതിയാണ്. ഉയര്‍ന്ന ജീവിത (ഭൗതിക) സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജനസംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന താഴ്ച ഇതിന് പ്രത്യക്ഷ ഉദാഹണമാണ്. യൂറോപ്പ്, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയിലെ ജനസംഖ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇതിന് ഉദാഹരണമാണ്. വാര്‍ദ്ധക്യം ബാധിച്ച സമൂഹമായി അത് മാറുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളവും ഒരു വൃദ്ധസമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്.
വ്യാവസായിക പൂര്‍വ്വ സമൂഹങ്ങളില്‍ നിന്ന് ഭിന്നമായി ആധുനിക സമൂഹങ്ങളില്‍ ഫെര്‍ട്ടിലിറ്റി നിരക്കില്‍ വന്‍ കുറവ് സംഭവിച്ചതായി കാണാം. ഭൗതികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഘടകങ്ങളാണ് ഇവയെ നിര്‍ണ്ണയിക്കുന്നത്. കുട്ടികള്‍ വേണമോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശം മുതല്‍ സാമ്പത്തിക സുസ്ഥിരതവരെ ജനനനിരക്കില്‍ പ്രതിഫലിക്കപ്പെടും.
അതിനാല്‍ സീറോ മലബാര്‍ പാതിരിമാര്‍ സ്വയം ചെങ്കിസ്ഖാന്റെ റോള്‍ സ്വീകരിച്ചാലും സഭയുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് ശ്രമകരമായിരിക്കും.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT