Latest News

ഘടകകക്ഷികള്‍ക്ക് മികച്ച വകുപ്പുകള്‍; കൃഷ്ണന്‍ കുട്ടിക്ക് വൈദ്യുതി, ആന്റണി രാജുവിന് ഗതാഗതം

ഘടകകക്ഷികള്‍ക്ക് മികച്ച വകുപ്പുകള്‍; കൃഷ്ണന്‍ കുട്ടിക്ക് വൈദ്യുതി, ആന്റണി രാജുവിന് ഗതാഗതം
X

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചു ധാരണയായി. ഇക്കുറി ഘടകകക്ഷികള്‍ക്ക് മികച്ച വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്. ഒറ്റ കക്ഷികളുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിന് ഗതാഗതവും ഐഎന്‍എല്ലിലെ അഹ്മദ് ദേവര്‍ കോവിലിന് തുറമുഖ വകുപ്പും ലഭിച്ചു. ജനതാദള്‍ എസിലെ കെ കൃഷ്ണന്‍കുട്ടിക്കാണ് പ്രധാനവകുപ്പുകളിലൊന്നായ വൈദ്യുതി ലഭിച്ചത്. എന്‍സിപിയിലെ എകെ ശശീന്ദ്രന് കഴിഞ്ഞ തവണ ഗതാഗത വകുപ്പായിരുന്നുവെങ്കില്‍ ഇത്തവണ വനം വകുപ്പാണ് ലഭിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ്(എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് റോഷി അഗസ്റ്റിന് ലഭിച്ചത് ജല വകുപ്പാണ്. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനമാണ് ഇക്കുറി ലഭിച്ചത്.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി

കെ രാധാകൃഷ്ണര്‍-ദേവസ്വം,പിന്നാക്ക ക്ഷേമം

എം വി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്

കെ എന്‍ ബാലഗോപാല്‍-ധനകാര്യം

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍

ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

വീണാ ജോര്‍ജ്ജ്-ആരോഗ്യം

പി രാജീവ്-വ്യവസായം, നിയമം

വിഎന്‍ വാസവന്‍- സഹകരണം,രജിസ്‌ട്രേഷന്‍

വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും

പി പ്രസാദ്-കൃഷി

ജെ ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം

കെ രാജന്‍-റവന്യൂ

ജി ആര്‍ അനില്‍-ഭക്ഷ്യ,സിവില്‍ സപ്ലൈസ്

റോഷി അഗസ്റ്റിന്‍-ജലവിഭവം

എ കെ ശശീന്ദ്രന്‍-വനം

കെ കൃഷ്ണന്‍ കുട്ടി-വൈദ്യുതി വകുപ്പ്

അഹ്മദ് ദേവര്‍കോവില്‍-തുറമുഖം,പുരാവസ്തു,മ്യൂസിയം

ആന്റണി രാജു-ഗതാഗതം

Next Story

RELATED STORIES

Share it