Latest News

കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഇന്നലെ പുലര്‍ച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
X

ഇടുക്കി: കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിന്നമ്മ താഴത്തെ നിലയിലും ഭര്‍ത്താവ് ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു ഇന്നലെ ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കം ഉണര്‍ന്ന ഭര്‍ത്താവ് ജോര്‍ജാണ് ചിന്നമ്മയുടെ മൃതദേഹം ആദ്യം കണ്ടത്. കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ചിന്നമ്മയെ ഭര്‍ത്താവ് ജോര്‍ജ് കണ്ടെത്തിയത്.

തുടര്‍ന്ന് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഭര്‍ത്താവ് ജോര്‍ജ് മൊഴി നല്‍കിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്നും പോലിസ് സംശയിക്കുന്നു. മുഖത്ത് രക്തക്കറയും കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി.

Next Story

RELATED STORIES

Share it