Latest News

കര്‍ണാടകയില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി; നൂറു വീടുകള്‍ക്ക് തീപിടിച്ചു (വീഡിയോ)

കര്‍ണാടകയില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി; നൂറു വീടുകള്‍ക്ക് തീപിടിച്ചു (വീഡിയോ)
X

യാദ്ഗിര്‍(കര്‍ണാടക): കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ജാലിബെഞ്ചി ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ നൂറോളം വീടുകള്‍ കത്തിനശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കാറ്റു വീശിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വളരെ പഴക്കമുള്ള കമ്പികളാണ് പോസ്റ്റുകളില്‍ ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയായ ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it