Latest News

2023 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറിന്റെ സഹായി

2023 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറിന്റെ സഹായി
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ബംഗാളിലെ മമതാ സര്‍ക്കാരിന്റെ വിജയശില്‍പിയുമായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന്റെ സഹായി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുന്നു. പ്രശാന്ത് കിഷോറു കോണ്‍ഗ്രസ്സും തമ്മില്‍ നടന്നിരുന്ന ചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്നാണ് പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഐ പാകിലെ ജീവനക്കാരന്‍ സുനില്‍ കനുഗോലു ആ സ്ഥാനത്തെത്തുന്നത്.

2023ല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളായിരിക്കും സുനില്‍ മേല്‍നോട്ടം വഹിക്കുക.

കഴിഞ്ഞ ദിവസം രാഹുലും കനുഗോലുവും തമ്മില്‍ ഇതുസംബന്ധിച്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രശാന്ത് കിഷോറിന്റെ സഹായിയായിരുന്ന സുനില്‍ നേരത്തെ ബിജെപി, ഡിഎംകെ, എഐഎഡിഎംകെ, അകാലി ദള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രശാന്ത് കിഷോര്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിന്ന് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുകയെന്നായിരുന്നു രാഹുല്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ച ഇതില്‍തട്ടി പൊളിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് പരിഹാസത്തോടെയാണ് പ്രതികരിച്ചത്.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, കര്‍ണാടക, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് 2023ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവയില്‍ കോണ്‍ഗ്രസ് ആണ് അധികാരത്തിലിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ മിക്കതിലും ബിജെപിയോ പ്രാദേശിക പാര്‍ട്ടികളോ ആണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it