Latest News

യുപിയില്‍ ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീക്കൊളുത്തി കൊന്നു

യുപിയില്‍ ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീക്കൊളുത്തി കൊന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തീക്കൊളുത്തി കൊന്നു. മെയിന്‍പുരി ജില്ലയിലെ കുരവലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൗരവലി ഗ്രാമത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യമുണ്ടായത്. പ്രതിയുടെ അമ്മ ഉള്‍പ്പെടുന്ന സംഘമാണ് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നത്. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ഇതേ ഗ്രാമത്തില്‍ തന്നെയുള്ള അഭിഷേക് എന്നായാളാണ് കുട്ടിയെ ബലാല്‍സംഗം ചെയ്തത്. കുട്ടി സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞിരുന്നില്ല.

എന്നാല്‍, കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണി ആണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. അഭിഷേകിനെതിരേ പോലിസില്‍ പരാതി നല്‍കാന്‍ മാതാപിതാക്കള്‍ ഒരുങ്ങിയെങ്കിലും ഒക്ടോബര്‍ ആറിന് നാട്ടുകൂട്ടം ഇടപെട്ട് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം അഭിഷേകിന്റെ അമ്മ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍, വീട്ടിലെത്തിയ ഇവര്‍ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 376 വകുപ്പുകളും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അഭിഷേകിന്റെ അമ്മ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഉടന്‍ അറസ്റ്റുണ്ടാവുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it