Latest News

സിവിലിയൻ വേഷത്തിൽ പോലും ഇന്ത്യൻ സൈന്യം മാലിദ്വീപിൽ ഉണ്ടാകരുതെന്ന് പ്രസിഡന്റ് മുയിസു

സിവിലിയൻ വേഷത്തിൽ പോലും ഇന്ത്യൻ സൈന്യം മാലിദ്വീപിൽ ഉണ്ടാകരുതെന്ന് പ്രസിഡന്റ് മുയിസു
X

മാലെ: മെയ്‌ 10ന് ശേഷം സിവിലിയന്‍ വേഷത്തില്‍ പോലും ഇന്ത്യന്‍ സൈന്യം തന്റെ രാജ്യത്ത് ഉണ്ടാകരുതെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഫെബ്രുവരി രണ്ടിന് ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികരെ മാര്‍ച്ച് 10നുള്ളില്‍ പിന്‍വലിക്കുമെന്ന് ഇരു രാജ്യങ്ങളും കരാറിലെത്തിയിരുന്നു. ഇന്ത്യന്‍ സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ നേടിയ വിജയത്തെത്തുടര്‍ന്ന് തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായും ആളുകള്‍ സാഹചര്യം വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്നു പോരുന്ന ചൈന അനുകൂല നേതാവായി പരക്കെ കണക്കാക്കപ്പെടുന്ന മാലിദ്വീപ് പ്രസിഡന്റാണ് മുഹമ്മദ് മുയിസു.മെയ്‌ 10ന് ശേഷം എന്റെ രാജ്യത്ത് ഇന്ത്യന്‍ സൈനികരുണ്ടാകില്ല. യൂണിഫോമിലും സിവിലിയന്‍ വസ്ത്രത്തിലും. താന്‍ ഇത് ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലിദ്വീപിലെ മൂന്ന് വ്യോമയാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സൈനികരെ മെയ് 10നകം ഇന്ത്യ മാറ്റുമെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

മാര്‍ച്ച് 10നകം പിന്മാറ്റം പൂര്‍ത്തിയാക്കും. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും ഉപയോഗിച്ച് മാലിദ്വീപിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ ഒഴിപ്പിക്കല്‍ സേവനങ്ങളും നല്‍കുന്ന മൂന്ന് ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകളില്‍ 88 സൈനികരാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മുയിസു അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപ്സമൂഹത്തില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് ഇന്ത്യയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it