Latest News

രാഷ്ട്രപതി മുര്‍മുവും ബംഗ്ലാദേശ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

രാഷ്ട്രപതി മുര്‍മുവും ബംഗ്ലാദേശ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
X

ലണ്ടന്‍: ലണ്ടനില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് പ്രസിഡന്റ് ദ്രൗപതി മുര്‍മു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും സഹോദരി ഷെയ്ഖ് രഹനയുമായും കൂടിക്കാഴ്ച നടത്തി.

'ലണ്ടനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ദ്രൗപതി മുര്‍മു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹനയെയും കണ്ടിരുന്നു,' രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തു.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി ശനിയാഴ്ച ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെത്തിയത്. അന്നുതന്നെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തി എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

'പ്രസിഡന്റ് ദ്രൗപതി മുര്‍മു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തി എലിസബത്ത് രാജ്ഞിയ്ക്ക് സ്വന്തം പേരിലും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു,' രാഷ്ട്രപതി ഭവന്‍ നേരത്തെ ട്വീറ്റ് ചെയ്തു.

ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ലങ്കാസ്റ്റര്‍ ഹൗസില്‍ വെച്ച് എലിസബത്ത് രാജ്ഞിയുടെ അനുശോചന പുസ്തകത്തില്‍ പ്രസിഡന്റ് മുര്‍മു ഒപ്പുവച്ചു.

ഞായറാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് മുര്‍മു ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.

സെപ്തംബര്‍ 17 മുതല്‍ 19 വരെ രാഷ്ട്രപതി ബ്രിട്ടന്‍ സന്ദര്‍ശനത്തിലാണ്.

എലിസബത്ത് രാജ്ഞി സെപ്തംബര്‍ 8ന് സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ വച്ചാണ് അന്തരിച്ചത്.

Next Story

RELATED STORIES

Share it